പവന്‍ ഗോള്‍ഡും മിത്ര ഡയമണ്ട്‌സും തിരൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു

Posted on: April 1, 2015 5:03 am | Last updated: April 1, 2015 at 12:03 am
SHARE

തിരൂര്‍: പ്രൗഢഗംഭീരമായ ചടങ്ങില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംശുദ്ധ സ്വര്‍ണാഭരണ ഡിസൈനുകളുടെ തനിമയാര്‍ന്ന ശേഖരവുമായി പവന്‍ഗോള്‍ഡും, വൈശിഷ്ടമാര്‍ന്ന വജ്രാഭരണങ്ങളുടെ പ്രത്യേക വിഭാഗമായ മിത്ര ഡയമണ്ട്‌സും തിരൂര്‍ താഴെപ്പാലത്ത് മാര്‍ച്ച് 30ന് പ്രവര്‍ത്തനമാരംഭിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പവന്‍ ഗോള്‍ഡിന്റെ ഉദ്ഘാടനനവും പ്രശസ്ത സിനിമാനടന്‍ ദിലീപ് മിത്ര ഡയമണ്ട്‌സിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. പവന്‍ ഗോള്‍ഡിന്റെ ആദ്യവില്‍പന ഇ ടി മുഹമ്മദ് ബഷീര്‍ എം പി, ഹംസയ്ക്കും മിത്ര ഗോള്‍ഡിന്റെ ആദ്യ വില്‍പ്പന മുഹമ്മദ് മുസ്തഫക്കും നല്‍കി നിര്‍വഹിച്ചു. വ്യത്യസ്ത മേഖലകളിലെ പ്രമുഖ വ്യക്തികളും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഡിസ്‌കൗണ്ടുകളും സമ്മാനങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. അഡ്വാന്‍സ് ബുക്കിംഗിന് 50 ശതമാനം പണിക്കൂലി ഇളവും ഓരോ ഗോള്‍ഡ് പര്‍ച്ചേസിനും സമ്മാനങ്ങളും നല്‍കുന്നതാണ്. വിവാഹ പര്‍ച്ചേസുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്. അക്ഷയ തൃതീയ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here