തുര്‍ക്കിയില്‍ വ്യാപക പവര്‍കട്ട്; ജനം വലഞ്ഞു

Posted on: April 1, 2015 4:59 am | Last updated: March 31, 2015 at 11:59 pm
SHARE

അങ്കാറ: തുര്‍ക്കിയിലെ ഡസന്‍ കണക്കിന് നഗരങ്ങളിലും പ്രവിശ്യകളിലും ഉണ്ടായ വ്യാപക പവര്‍കട്ട് മൂലം നിരവധി സ്ഥലങ്ങളില്‍ ഗതാഗതം സ്തംഭിച്ചു. വ്യാപാര പ്രവര്‍ത്തനങ്ങളും സേവന പ്രവര്‍ത്തനങ്ങളും വ്യപകമായി തടസ്സപ്പെട്ടു.
നിരവധി വര്‍ഷങ്ങളായി തുര്‍ക്കിയിലെ വൈദ്യുത വിതരണ സംവിധാനം രൂക്ഷമായ പവര്‍കട്ട് പ്രശ്‌നങ്ങള്‍ നേരിടുന്നതായി തുര്‍ക്കി വൈദ്യുത വിതരണ കമ്പനി അറിയിച്ചു.
ഇസ്താംബൂളിലും അങ്കാറയിലും മറ്റു മൂന്ന് പ്രധാന നഗരങ്ങളിലും മെട്രോ, ട്രാം സേവനങ്ങള്‍ തടസ്സപ്പെട്ടു. ട്രാഫിക് സിഗനലുകള്‍ തകരാറിലായ പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ ട്രാഫിക് നിയന്ത്രണങ്ങള്‍ക്ക് പോലീസ് സേനാംഗങ്ങളെ വിന്യസിച്ചു.
ലിഫ്റ്റുകളില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ അഗ്നിശമന സേനാംഗങ്ങളുടെ സഹായം തേടി.
വൈദ്യുതവിച്ഛേദനം ഭീകരാവാദികളുടെ പ്രവര്‍ത്തനമാേണാ എന്ന ചോദ്യത്തിന് എല്ലാ സാധ്യതകളും അന്വേഷിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അഹ്മദ് ദൗതോഗ്‌ലു പ്രതികരിച്ചു. പ്രവര്‍ത്തന തകരാറോ സാങ്കേതിക തകരാറോ സൈബര്‍ ആക്രമണമോ വിച്ഛേദനത്തിനു കാരണമാകാമെന്ന് വൈദ്യുതി മന്ത്രി പറഞ്ഞു.