വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചതിന്  തടവും പിഴയും

Posted on: April 1, 2015 4:44 am | Last updated: March 31, 2015 at 11:44 pm
SHARE

കോഴിക്കോട്: വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചതിന് ജമാഅത്തെ ഇസ്‌ലാമി മുന്‍ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന ഹമീദ് വാണിമേലിന് മൂന്ന് മാസം തടവും 2,60,000 രൂപ പിഴയും ശിക്ഷ. കക്കോടി മോരിക്കര സ്വദേശി ടി കെ ഹുസൈന്‍ നല്‍കിയ പരാതിയില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജ് കെ പ്രിയയാണ് ശിക്ഷിച്ചത്. തിരുവനന്തപുരത്ത് ഹോസ്റ്റല്‍ നടത്തുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി 2011ലാണ് ഹമീദ് പരാതിക്കാരനില്‍ നിന്നും രണ്ടര ലക്ഷം രൂപ വാങ്ങുന്നത്. എന്നാല്‍ കരാര്‍ പ്രകാരമുള്ള തീയതി കഴിഞ്ഞിട്ട് നിശ്ചിത ലാഭമോ, മുതലോ പരാതിക്കാരന് ലഭിച്ചില്ല. തുടര്‍ന്ന് പരാതിക്കാരന്‍ സമീപിച്ചപ്പോള്‍ രണ്ടര ലക്ഷം രൂപയുടെ ചെക്ക് നല്‍കി.
ഈ ചെക്ക് ബേങ്കില്‍ നിന്നും തള്ളിയതിനെ തുടര്‍ന്നാണ് ഹുസൈന്‍ പരാതി നല്‍കിയത്. പരാതിക്കാരന് വേണ്ടി അഡ്വക്കറ്റ് ഫൈസല്‍ പി മുക്കം ഹാജരായി.