Connect with us

Gulf

സ്മാര്‍ട് ഗേറ്റ് സൗജന്യ രജിസ്‌ട്രേഷന്‍ തുടങ്ങി

Published

|

Last Updated

ദുബൈ: ദുബൈ ഗവണ്‍മെന്റ് അച്ചീവ്‌മെന്റ്‌സ്, രാജ്യാന്തര പ്രോപ്പര്‍ടി ഷോ തുടങ്ങിയവ ദുബൈ വേള്‍ഡ് സെന്ററില്‍ നടക്കുന്നതിന്റെ ഭാഗമായി, ദുബൈ എമിഗ്രേഷന്‍ പെതുജനങ്ങള്‍ക്ക് സൗജന്യ സ്മാര്‍ട് ഗേറ്റ് സംവിധാനം ഏര്‍പെടുത്തി. രജിസ്റ്റര്‍ ചെയ്യാനും, മൊബൈല്‍ ആപ്ലിക്കേഷന്‍ രജിസ്‌ട്രേഷന്‍ നടത്തുവാനുമുള്ള സൗകര്യവും ഉണ്ട്.
ദുബൈ ഗവണ്‍മെന്റ് അച്ചീവ്‌മെന്റ് എക്‌സിബിഷന്റെ നടക്കുന്ന മൂന്ന് ദിവസവും ശൈഖ് റാഷിദ് ഹാളിലെ എതിര്‍ ദിശയിലുള്ള ഗേറ്റ് നമ്പര്‍ ഏഴിന് അടുത്താണ് ഈ പവലിയന്‍ ഒരുക്കിരിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെയാണ് ഈ സൗകര്യം. ഇരുപത് സെക്കന്‍ഡിനുള്ളില്‍ രാജ്യത്തേക്കുള്ള പ്രവേശനവും തിരിച്ച് പോക്കും സാധ്യമാക്കുന്ന എമിഗ്രേഷന്‍ നടപടി ക്രമമാണ് സ്മാര്‍ട് ഗേറ്റ്, സ്വദേശികള്‍ക്കും, രാജ്യത്ത് താമസ വിസയുള്ള വിദേശികള്‍ക്കും ഇത് രജിസ്റ്റര്‍ ചെയ്യാം. ആളുകള്‍ അവരുടെ ഒര്‍ജിനല്‍ പാസ്‌പോര്‍ട്ടുമായി നേരിട്ടെത്തിയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.
പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ കമ്പ്യൂട്ടറിലാക്കലും, കണ്ണ് സ്‌കാനിങും, ഫിംഗര്‍ പ്രിന്റുമാണ് രജിസ്‌ട്രേഷനിലെ പ്രധാന നടപടിക്രമങ്ങള്‍. പിന്നീട് വിമാനത്താവളത്തിലെത്തുമ്പോള്‍ പാസ്‌പോര്‍ട്ട് പഞ്ച് ചെയ്യുകയും, കണ്ണ് സ്‌കാന്‍ ചെയ്യുന്ന സ്‌ക്രിനില്‍ നോക്കുകയും ചെയ്താല്‍ നടപടി ക്രമം പുര്‍ത്തിയായി. ഒരിക്കല്‍ രജിസ്‌ട്രേറ്റര്‍ ചെയ്താല്‍ എമിഗ്രേഷന്‍ പുര്‍ത്തിക്കരിക്കാന്‍ വരിനില്‍ക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും. യു എ ഇയിലെ ഏത് എമിറേറ്റിലുമുള്ള വിസക്കാര്‍ക്കും സ്മാര്‍ട് ഗേറ്റ് രജിസ്റ്റര്‍ ചെയ്യാം.
ദുബൈ ഗവണ്‍മെന്റ് അച്ചീവ്‌മെന്റ് എക്‌സിബിഷന്റെ ഭാഗമായുള്ള ഈ പവലിയനില്‍ വരും കാലങ്ങളില്‍ നിമിഷ നേരം കൊണ്ട് നടപടി പുര്‍ത്തിക്കരിക്കാന്‍ കഴിയുന്ന പുതിയ സംവിധാനങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. യാത്രാ സൗകര്യങ്ങള്‍ വേഗത്തിലാക്കുന്ന സ്മാര്‍ട് സേവനങ്ങളുടെ ഈ സൗജന്യ നടപടികള്‍ പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ദുബൈ താമസ-കുടിയേറ്റ വകുപ്പ് അറിയിച്ചു