Connect with us

Gulf

ജൈറ്റെക്‌സുകള്‍ വശീകരിക്കുന്ന കാലം

Published

|

Last Updated

ഏറ്റവും ആധുനിക ഇലക്‌ട്രോണിക്‌സ് ഉല്‍പന്നങ്ങളില്‍ ആകര്‍ഷക വാഗ്ദാനങ്ങളുമായി ജൈറ്റെക്‌സ് ഷോപ്പര്‍ നാളെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ഷോപ്പറില്‍ നിന്ന് ഈ വര്‍ഷത്തെ ഷോപ്പറിലെത്തുമ്പോള്‍, പുതിയ ഉല്‍പന്നങ്ങള്‍ ധാരാളം. സാംസങ് മൊബൈല്‍ ഫോണ്‍ കമ്പനി പുതിയ സ്മാര്‍ട് ഫോണ്‍ ഇറക്കിയിട്ടുണ്ട്. ഷോപ്പറില്‍ ലഭ്യമാകില്ലെങ്കിലും ആപ്പിള്‍ ഐഫോണ്‍, ഐവാച്ച് അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ക്യാമറകളും ടെലിവിഷന്‍ സെറ്റുകളും ലാപ്‌ടോപ്പുകളും ടാബുകളും ബ്ലൂറേകളും എയര്‍കണ്ടീഷണറുകളും മറ്റും ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ രംഗത്തുവരുന്നുണ്ട്.
പുതിയ ഉല്‍പന്നം വാങ്ങാ ന്‍ ആഗ്രഹിക്കുന്നവരുടെ മുന്നില്‍ വൈവിധ്യമാര്‍ന്ന ലോകം സൃഷ്ടക്കുന്നതില്‍ ജൈറ്റെക്‌സ് വിജയമാണ്. ദിവസം ആയിരങ്ങളാണ് പോയ വര്‍ഷങ്ങളില്‍ ജൈറ്റെക്‌സിന് എത്തിയത്. ഈ വര്‍ഷവും അതിനു മാറ്റമുണ്ടാകില്ല. ഉപഭോക്താക്കളുടെയും സ്ഥാപനങ്ങളുടെയും അഭ്യര്‍ഥന മാനിച്ച് ജൈറ്റെക്‌സ് വര്‍ഷത്തില്‍ രണ്ടു തവണ ആക്കിയത് അത് കൊണ്ടാണ്.
സ്മാര്‍ട് ഫോണ്‍, ടാബ്‌ലെറ്റ് എന്നിവക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. സാമ്പത്തിക ഭദ്രതയുള്ളവര്‍, ഒന്നിലധികം സ്മാര്‍ട് ഫോണുകള്‍ വാങ്ങും. പുതിയവ രംഗത്തു വരുമ്പോള്‍, അത്രയൊന്നും പഴക്കമില്ലെങ്കില്‍ പോലും കൈയിലുള്ളത് ഉപേക്ഷിക്കും.
പുതിയ സ്മാര്‍ട് ഫോണ്‍ കൈയില്‍ കൊണ്ട് നടക്കുന്നത് “ആഭിജാത്യ”ത്തിന്റെ ഭാഗമായി കാണുന്നവരുമുണ്ട്. അവരാണ് “സ്വര്‍ണം പൂശിയ ഫോണുകളും മറ്റും വാങ്ങുന്നത്.” ആപ്പിള്‍ ഐ വാച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. ഐ വാച്ച് വ്യാപകമാകുന്നതോടെ സാമ്പ്രദായിക സ്മാര്‍ട് ഫോണുകള്‍ക്ക് പ്രസക്തി ഇല്ലാതാകുമെന്ന് സാങ്കേതിക വിദഗ്ധര്‍ കരുതുന്നു. കാരണം, വാച്ച് പോലെ കൈയില്‍ കെട്ടി നടക്കുന്നതിന്റെ സൗകര്യമുണ്ട്. സ്മാര്‍ട് ഫോണിന്റെ എല്ലാ ധര്‍മങ്ങളും നിര്‍വഹിക്കുകയും ചെയ്യും.
ഇതും പോരാഞ്ഞ്, ആഡംബര വാച്ച് കമ്പനികളുമായി സഖ്യം ചേര്‍ന്ന് പുതിയ രൂപകല്‍പനയും സാങ്കേതികത്തികവും ഐഫോണ്‍ പരീക്ഷിക്കുന്നു. ആയിരക്കണക്കിനാളുകളാണ് ഇപ്പോള്‍ തന്നെ ആഡംബര ഐഫോണ്‍ വാച്ചുകള്‍ക്ക് ബുക്ക് ചെയ്തിരിക്കുന്നത്. സാംസങ് ഗ്യാലക്‌സി എസ് സിക്‌സ്, എച്ച് ടി സി വണ്‍ എം 9 എന്നിങ്ങനെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണുകള്‍ സമീപ ദിവസങ്ങളില്‍ കമ്പോളത്തിലിറങ്ങും. അതിന്റെ പ്രദര്‍ശനവും പ്രചാരണവും ജൈറ്റെക്‌സില്‍ പ്രതീക്ഷിക്കാം.