ബാര്‍കേസ്: കോടതി വിധി ആത്മവിശ്വാസം പകരുന്നത് – മന്ത്രി കെ ബാബു

Posted on: March 31, 2015 5:23 pm | Last updated: April 1, 2015 at 10:54 am
SHARE

minister k babuതിരുവനന്തപുരം: ബാര്‍ കേസില്‍ സര്‍ക്കാറിന്റെ നിലപാടുകള്‍ ശരിവച്ചെുള്ള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി സര്‍ക്കാറിന് ആത്മവിശ്വാസം പകരുന്നതാണെന്ന് മന്ത്രി കെ ബാബു. ബാര്‍ കേസിലെ വിധി സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ മാത്രമാണ് ഇനി സംസ്ഥനത്ത് പ്രവര്‍ത്തിക്കുകയുള്ളൂ. ഇവയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് കൂടുതല്‍ കര്‍ക്കശമാക്കും. ഫൈവ് സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ മദ്യവില്‍പ്പനക്ക് വേണ്ടി ഉപയോഗിക്കുന്ന സാഹചര്യമുണ്ടായാല്‍ അതിനെ ഗൗരവമായി നേരിടും.

ടൂറിസംമേഖലയില്‍ ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്താണ് സര്‍ക്കാര്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചതെന്നും മന്ത്രി ബാബു വ്യക്തമാക്കി.