ശ്രീകൃഷ്ണപുരം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

Posted on: March 31, 2015 12:17 pm | Last updated: March 31, 2015 at 12:17 pm
SHARE

പാലക്കാട്: പാലക്കാട്ടെ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്ത് ആയ ശ്രീകൃഷ്ണപുരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് .
സേവന വികസന മേഖലകളില്‍ മികച്ച നേട്ടം കൈവരിച്ച ഗ്രാമപഞ്ചായത്തിന് ഐ എസ് ഒ 9001:2008 അംഗീകാരം ലഭ്യമായി രണ്ടാം വട്ട ഓഡിട്ടിംഗിന് വന്ന ഉദ്യോഗസ്ഥ സംഘം പഞ്ചായത്തിനെ ഐ എസ ഒ അംഗീകാരത്തിനായി ശുപാര്‍ശ ചെയ്തു. സംസ്ഥാനത്ത് ആകെ 32 ഗ്രമാപഞ്ചായത്തുകള്‍ക്ക് മാത്രമാണ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്. സേവന മേഖലയില്‍ കാലതാമസം ഒഴിവാക്കിക്കൊണ്ടും , ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ ലൈനാക്കിയും പൊതുജനങ്ങള്‍ക്കു ഏറെ സൗകര്യപ്രദമായ രീതിയില്‍ മികച്ച ഫ്രണ്ട് ഓഫീസ് സംവിധാനം ഒരുക്കിയും ശ്രീകൃഷ്ണപുരം മികവു പുലര്ത്തുന്നു. ഒറ്റ ദിവസം കൊണ്ട് തന്നെ റസിഡന്‍സി സര്‍ട്ടിഫിക്കറ്റുകളും മറ്റനേകം സര്‍ട്ടിഫിക്കട്ടുകളും ലഭ്യമാക്കാനും ഓഫീസിലെ നടപടി ക്രമങ്ങളും ഹാജര്‍ പട്ടികയും, യോഗ നടപടി ക്രമങ്ങളും എല്ലാം ജനങ്ങളുടെ മുമ്പില്‍ സുതാര്യമാക്കിയും ഓഫീസ് ഭൗതിക സൗകര്യത്തിലും, പരാതി പരിഹാരത്തിനു ആക്ഷേപ പെട്ടിവെച്ചും, ഓഫീസ് സെഷനുകള്‍ എളുപ്പം തിരിച്ചറിയാനുള്ള സെക്ഷന്‍ ബോര്‍ഡുകളും എല്ലാം ജനങ്ങളെ ഓഫീസുമായി കൂടുതല്‍ അടുപ്പിച്ചു.
സാമൂഹ്യ സുരക്ഷയുടെ കാര്യത്തിലും ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ കാര്യത്തിലും പഞ്ചായത്ത് ഒന്നാം സ്ഥാനത് തന്നെ. നൂറു ശതമാനം പദ്ധതി വിഹിതം വിനിയോഗിച്ചും നൂറു ശതമാനം നികുതി പിരിച്ചും മികച്ച ഫ്രണ്ട് ഓഫീസ് സംവിധാനം ഒരുക്കിയും ശ്രീകൃഷ്ണപുരം മാതൃകയാകുന്നു ജില്ലയില്‍ ഐ എസ് ഒ: 9001:2008 അംഗീകാരം നേടുന്ന രണ്ടാമത്തെ ഗ്രാമപഞ്ചായത് ആണ് ശ്രീകൃഷ്ണപുരം .പ്രസിഡന്റ് പി സവിതയും , വൈസ് പ്രസിഡന്റ് അരവിന്ദാക്ഷന്‍ മാഷും , സെക്രട്ടറി സി വി സത്യനും ഉള്‍ക്കൊള്ളുന്ന പതിനാലംഗഭരണ സമിതിയാണ് നിലവിലുള്ളത് .