വ്യത്യസ്ത ശൈലിയുമായി അബ്ദുല്ല…

Posted on: March 31, 2015 12:16 pm | Last updated: March 31, 2015 at 12:16 pm
SHARE

മണ്ണാര്‍ക്കാട്: തല, കഴുത്ത്, ചെവി, മൂക്ക്, വായ, കാല്‍ തുടങ്ങി ശരീരത്തിന്റെ ഇരുപതില്‍പരം ഭാഗം കൊണ്ട് തിരിച്ചും മറിച്ചും തലകീഴായും വിവിധ ഭാഷകളില്‍ എഴുതി കൊണ്ട് കോഴിക്കോട് മുക്കം സ്വദേശി അബ്ദുല്ല പുല്‍പ്പറമ്പാണ് കൊതുകമാവുന്നത്.
തിങ്കളാഴ്ച കോട്ടപ്പുറം മോഡേണ്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വാര്‍ഷികാഘോഷത്തിനെത്തിയ അബ്ദുല്ല തന്റെ കലാപ്രകടനം കൊണ്ട് വിദ്യാര്‍ത്ഥികളെ അതിശയിപ്പിച്ചു. മലയാളം, തമിഴ്, ഹിന്ദി, ഉറുദു, ഇംഗ്ലീഷ്, കന്നട, അറബി ഭാഷകളിലെല്ലാം ഇരുകരങ്ങള്‍കൊണ്ടും ഒരുമിച്ച് എഴുതുന്നതും വിവിധ ഭാഷകളില്‍ ഒരേ സമയത്ത് എഴുതുന്നതുമെല്ലാം അബ്ദുല്ലയുടെ ഹോബിയാണ്. പുറം തിരിഞ്ഞ് നിന്നുകൊണ്ടും കണ്ണടച്ചുകൊണ്ടും ഇരുകൈകള്‍കൊണ്ട് എഴുതുന്നതും അബ്ദുല്ല യഥേഷ്ടം ചെയ്യുന്നത് കാണികളെ അതിശയിപ്പിച്ചു.
കൂടാതെ ഊഞ്ഞാലാടിയും ബൈക്കോടിച്ചുമെല്ലാം എഴുതി വിസ്മയം തീര്‍ത്ത അബ്ദുല്ല 2011ല്‍ നൂറവര്‍ഷം വരെയുളള പോക്കറ്റ് കലണ്ടറും തയ്യാറാക്കി. നിരവധി വേദികളില്‍ ചിരിക്കാത്ത മനുഷ്യനായും അബ്ദുല്ല ജനശ്രദ്ധനേടിയിട്ടുണ്ട്. ലഹരി ബോധവല്‍ക്കരണ ക്ലാസുകളും അബ്ദുല്ലയുടെ പ്രത്യേകതയാണ്.