Connect with us

Malappuram

പ്രകൃതിയുടെ മടിത്തട്ടില്‍ ഒരു സാന്ത്വന ഗ്രാമം; മജ്മഅ് മദീനത്തു സലാം ആദ്യഘട്ടം സമര്‍പ്പണത്തിന്

Published

|

Last Updated

വേങ്ങര: പ്രകൃതി രമണീയമായ ഊരകം മലയുടെ മടിത്തട്ടില്‍ ഇരിങ്ങല്ലൂര്‍ മജ്മഅ് മദീനത്തു സലാം നിര്‍മിച്ച സാന്ത്വന കാരുണ്യ ഗ്രാമം സമര്‍പ്പണത്തിനൊരുങ്ങുന്നു. നിരാലംബരായ കുടുംബങ്ങള്‍ക്ക് താമസ സൗകര്യമൊരുക്കി സ്വയം തൊഴിലും കാര്‍ഷിക വിദ്യയും നല്‍കി ഉപജീവന മാര്‍ഗമൊരുക്കുക എന്ന ലക്ഷ്യവുമായാണ് ഊരകം ഗ്രാമപഞ്ചായത്തിലെ പുല്ലഞ്ചാലിന് സമീപം സാന്ത്വന ഗ്രാമം ഉയരുന്നത്.

നിരാലംബരായ അന്‍പതിലധികം കുടുംബങ്ങള്‍ക്ക് താമസിക്കാനിടം നല്‍കുന്ന ഭവനങ്ങള്‍, ഫഌറ്റസ് അവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന കേന്ദ്രം, അവശ്യ സാധനങ്ങള്‍ ലഭ്യമാക്കാനും നിരാലംബര്‍ക്ക് തൊഴില്‍ നല്‍കുന്നതുമായ വ്യാപാര സ്ഥാപനങ്ങള്‍, മസ്ജിദ്, കാര്‍ഷിക തൊഴില്‍ കേന്ദ്രം തുടങ്ങിയവ അടങ്ങുന്നതാണ് പൂര്‍ണ പദ്ധതി. സ്ഥാപനത്തിന് കീഴിലുള്ള ഒരേക്കര്‍ ഭൂമിയാണ് ഇപ്പോള്‍ പദ്ധതിക്കു വേണ്ടി ഉപയോഗിക്കുന്നത്. പദ്ധതിയുടെ ഭാഗമായി രണ്ട് ഭവനങ്ങള്‍, നാല് കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള ക്വാര്‍ട്ടേഴ്‌സുകള്‍, തൊഴില്‍ കേന്ദ്രം എന്നിവയാണിപ്പോള്‍ പണി തീര്‍ന്ന് ആദ്യഘട്ടം പൂര്‍ത്തീകരിച്ച് സമര്‍പ്പണത്തിന് തയ്യാറായിട്ടുള്ളത്.
1990ല്‍ ഇരിങ്ങല്ലൂര്‍ അമ്പലമാടില്‍ സ്ഥാപിച്ച മജമഉദഅ്‌വത്തില്‍ ഇസ്‌ലാമിയ്യക്കു കീഴില്‍ 2006ലാണ് മദീനയില്‍ വെച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ അടുത്ത ഘട്ടത്തിലെ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ഭീമമായ തുകയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. അഞ്ച് വര്‍ഷംകൊണ്ട് രണ്ടാം ഘട്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സ്ഥാപനത്തിന്റെ ജനറല്‍ സെക്രട്ടറി പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ പറഞ്ഞു.
സ്ഥാപനത്തിന്റെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് ആതുര ശുശ്രൂഷ രംഗത്തും മജ്മഅ് ശ്രദ്ധേയമാവുകയാണ്. നിര്‍ധനരായ നൂറ് സ്ഥിരം രോഗികള്‍ക്ക് പ്രതിമാസം ആയിരം രൂപയുടെ സഹായം നല്‍കി ഒരു ലക്ഷം രൂപ ചിലവിടുന്ന മെഡിക്കല്‍ കാര്‍ഡ് സംവിധാനമാണ് ഏറെ ശ്രദ്ധേയം. മദീനത്തു സലാം റസിഡന്‍ഷ്യല്‍ പദ്ധതി ഒന്നാം ഘട്ട സമര്‍പ്പണവും മെഡിക്കല്‍ കാര്‍ഡ് വിതരണവും മജ്മഅ് സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ നടക്കും.

---- facebook comment plugin here -----

Latest