ആധുനികതക്കൊത്ത് വിദ്യാര്‍ഥികളും അധ്യാപകരും പ്രബോധന മുറകള്‍ സ്വായത്തമാക്കണം: കാന്തപുരം

Posted on: March 31, 2015 12:06 pm | Last updated: March 31, 2015 at 12:06 pm
SHARE

KANTHAPURAM-AT-TAJUL-ULAMA-കാരന്തൂര്‍: ദീനീ ദഅ്‌വത്തിന് ഉപകരിക്കുന്നതും അത് പരിശീലിപ്പിക്കുന്നതുമായ എല്ലാ മുസാബഖകളും (മത്സരങ്ങളും) പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് കാന്തപുരം എ പി അബുബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ആധുനകയുഗത്തിന്റെ ഗതിവികതികള്‍ക്കൊത്ത് പ്രബോധന മുറകള്‍ സ്വായത്തമാക്കാന്‍ വിദ്യാര്‍ഥികളും പണ്ഡിതരും പ്രതിജ്ഞാ ബദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു.
മര്‍കസ് ശരീഅത്ത് കോളജ് വിദ്യാര്‍ഥി സംഘടനയായ ഇഹ്‌യാഉസ്സുന്നയുടെ മുസാബഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി പി എം ഫൈസി വില്ല്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്. മുഹമ്മദ് കുഞ്ഞി സഖാഫി പറവൂര്‍, അബ്ദുല്‍ ഹക്കീം സഅദി, അബ്ദുസ്സമദ് മൂര്‍ക്കനാട് പ്രസംഗിച്ചു.