Connect with us

Kozhikode

ജനസമ്പര്‍ക്കം: പുതിയ അപേക്ഷകള്‍ വേദിയില്‍ സ്വീകരിക്കും

Published

|

Last Updated

കോഴിക്കോട്: അടുത്ത മാസം 27ന് കോഴിക്കോട്ട് നടക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള 11,089 പരാതികള്‍ ലഭിച്ചു.
ശനിയാഴ്ചയായിരുന്നു പരാതി സ്വീകരിക്കുന്ന അവസാന തീയതി. അക്ഷയ കേന്ദ്രങ്ങള്‍ക്ക് പുറമെ കലക്ടറേറ്റിലും താലൂക്ക് കേന്ദ്രങ്ങളിലും പ്രത്യേകമായി ഒരുക്കിയ അക്ഷയ കൗണ്ടറുകളിലും പരാതികള്‍ സ്വീകരിച്ചിരുന്നു. പരാതികള്‍ വിവിധ വിഭാഗങ്ങളായിത്തിരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കുന്ന പ്രവൃത്തികള്‍ പുരോഗമിച്ചുവരികയാണെന്ന് എ ഡി എം. കെ രാധാകൃഷ്ണന്‍ അറിയിച്ചു.
പുതിയ പരാതികള്‍ ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന ദിവസം വേദിയില്‍ വെച്ച് സ്വീകരിക്കും. ഇതിനായി വേദിയില്‍ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിക്കും. ഇതിനകം ലഭിച്ച പരാതികള്‍ ഒരാഴ്ചക്കകം തന്നെ പരിശോധിച്ച് പരമാവധി കക്ഷിക്കനുകൂലമായ തീര്‍പ്പ് കല്‍പ്പിക്കുകയും കലക്ടര്‍ക്ക് ഓണ്‍ലൈനായി അയക്കും. ഓരോ വകുപ്പ് തലവന്‍മാരും അവരവര്‍ക്കനുവദിച്ച യൂസര്‍ ഐ ഡിയും പാസ്‌വേഡും ഉപയോഗിച്ച് ജനസമ്പര്‍ക്ക പരിപാടി വെബ്‌സൈറ്റായ www.jsp.kerala.gov.in  വഴിയാണ് അപേക്ഷകള്‍ പരിശോധിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കേണ്ട അപേക്ഷകളില്‍ ജില്ലാ ഓഫീസര്‍മാര്‍ അവയുടെ പ്രിന്റ്ഔട്ട് എടുത്ത് രേഖകള്‍ സഹിതം ജില്ലാ കലക്ടര്‍ മുഖേന സര്‍ക്കാറിന് സമര്‍പ്പിക്കും.

Latest