സൂര്യാഘാതം: ജോലിസമയം പുനഃക്രമീകരിച്ചു

Posted on: March 31, 2015 12:04 pm | Last updated: March 31, 2015 at 12:04 pm
SHARE

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളിള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യമുള്ളതിനാല്‍ നാളെ മുതല്‍ 30 വരെ തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവായതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
പകല്‍ സമയങ്ങളില്‍ താപനില ക്രമാതീതമായി ഉയരുന്നത് കണക്കിലെടുത്താണ് ഉത്തരവ്. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറാക്കി നിജപ്പെടുത്തി.
മറ്റ് ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചക്ക് 12ന് അവസാനിക്കുന്ന പ്രകാരവും വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചു.