ബാര്‍കോഴ: ബാബുവിനെ മാറ്റിനിര്‍ത്തി അന്വേഷിക്കണം: പിണറായി

Posted on: March 31, 2015 11:08 am | Last updated: April 1, 2015 at 12:19 am
SHARE

pinarayi press

കോഴിക്കോട്: ബാര്‍കോഴക്കേസില്‍ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മന്ത്രി കെ ബാബുവിനെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്ന് സിപിഎം പിബി അംഗം പിണറായി വിജയന്‍. നിഷ്പക്ഷമായ അന്വേഷണം നടത്തിയാലേ സത്യം പുറത്തുവരികയുള്ളൂ. കോഴ വാങ്ങിയ കോണ്‍ഗ്രസ് മന്ത്രിമാര്‍ ആരെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.

അഴിമതിയുടെ ചെറിയൊരു അംശം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്. ബജറ്റ് വിറ്റ് കാശാക്കിയെന്ന് വ്യക്തമായി. ബാറുടമകളില്‍ നിന്ന് മുഖ്യമന്ത്രിയും പണം വാങ്ങുന്നുണ്ട്. മുഖ്യമന്ത്രിയുടെ കെടുകാര്യസ്ഥത കൊണ്ടാണ് മന്ത്രിമാര്‍ അഴിമതിക്കാരാകുന്നത്. ഗണേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെയും അന്വേഷണം നടത്തണം. ഗണേഷ് വ്യക്തിവിരോധം തീര്‍ക്കുകയാണെന്ന് കരുതുന്നില്ലെന്നും പിണറായി പറഞ്ഞു.