ഇസ്‌ലാം കരിമോവ് ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റ്

Posted on: March 31, 2015 12:39 am | Last updated: March 31, 2015 at 10:41 am
SHARE

imagesമോസ്‌കോ: ഉസ്‌ബെക്കിസ്ഥാനില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇസ്‌ലാം കരിമോവിന് ചരിത്ര വിജയം. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങിയപ്പോഴേ ഇദ്ദേഹം വിജയം ഉറപ്പിച്ചിരുന്നു. മൊത്തം വോട്ടിന്റെ 91 ശതമാനം എണ്ണിക്കഴിഞ്ഞപ്പോള്‍ 90.4 ശതമാനവും ഇസ്‌ലാം കരിമോവിനായിരുന്നുവെന്ന് സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മീഷന്‍ അവരുടെ വെബ്‌സൈറ്റില്‍ നല്‍കിയ പ്രസ്താവനയില്‍ അറിയിച്ചു. ബാലറ്റ് പേപ്പറുകള്‍ മുഴുവന്‍ എണ്ണിത്തീരുന്നതിന് മുമ്പേ ഇദ്ദേഹത്തിന്റെ വിജയം എല്ലാവരും ഉറപ്പിച്ചിരുന്നു. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ഇദ്ദേഹത്തെ അഭിനന്ദിച്ചു. 1989 മുതല്‍ മുന്‍ സോവിയറ്റ് റിപ്പബ്ലികിന്റെ നേതാവായി കരിമോവ് രംഗത്തുണ്ട്. ഉസ്‌ബെക്കിസ്ഥാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നതനായ നേതാവായി അറിയപ്പെടുന്ന വ്യക്തിയാണ് ഇദ്ദേഹം.