വിമാനദുരന്തം: സഹപൈലറ്റിന് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്

Posted on: March 30, 2015 10:17 pm | Last updated: March 30, 2015 at 10:17 pm
SHARE

co piolot

പാരീസ്: ജര്‍മന്‍ വിംഗ് വിമാനം ആല്‍പ്‌സ് പര്‍വതനിരയില്‍ തകര്‍ന്നുവീണ സംഭവത്തില്‍ സഹപൈലറ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നു. സഹപൈലറ്റ് ആന്‍ഡ്രീസ് ലൂബിസ് വിമാനം മനപൂര്‍വം ഇടിച്ചിറക്കിയതാണെന്നതിന് തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെ ഇയാള്‍ ആത്മഹത്യാ പ്രവണതയുള്ള വ്യക്തിയായിരുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പൈലറ്റ് ലൈസന്‍സ് ലഭിക്കുന്നതിന് മുമ്പ് ആത്മഹത്യാ പ്രവണതക്ക് ഇയാള്‍ പലവട്ടം ചികിത്സ തേടിയിട്ടുണ്ടന്നതിന് തെളിവുകള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.