ഡല്‍ഹിയില്‍ പുകയില ഉത്പന്നങ്ങള്‍ നിരോധിച്ചു

Posted on: March 30, 2015 9:30 pm | Last updated: March 31, 2015 at 10:05 am
SHARE

pan masalaന്യൂഡല്‍ഹി: ചവച്ചരയ്ക്കുന്ന തരത്തിലുള്ള എല്ലാ പുകയില ഉത്പന്നങ്ങള്‍ക്കും ഡല്‍ഹിയില്‍ നിരോധനമേര്‍പ്പെടുത്തി. പാന്‍മസാല, ഗുഡ്ക ഉള്‍പ്പെടെയുള്ള പുകയില ഉത്പന്നങ്ങളാണ് നിരോധിച്ചത്. നിരോധനം ഇന്ന് മുതല്‍ നിലവില്‍ വന്നു. അതേസമയം സിഗരറ്റിന് നിരോധനം ബാധകമല്ല.

പുകയില ഉത്പന്നങ്ങളുടെ ദൂഷ്യഫലങ്ങള്‍ സംബന്ധിച്ച് വ്യാപക ക്യാമ്പയിന്‍ നടത്താനും എഎപി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തേക്കാണ് ഇപ്പോള്‍ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. കാലാവധി കഴിഞ്ഞാന്‍ നിരോധനം പുതുക്കുമെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിന്‍ പറഞ്ഞു.