യമനില്‍ ദുരിതാശ്വാസ ക്യാമ്പിന് നേരെ ആക്രമണം; 45 മരണം

Posted on: March 30, 2015 8:18 pm | Last updated: April 1, 2015 at 12:19 am
SHARE
yaman hajja mazarq camp
ഹജ്ജ പ്രവിശ്യയിലെ അല്‍ മസാര്‍ക്ക് ക്യാമ്പ് (ഫയല്‍ ചിത്രം)

സന്‍ആ: ആഭ്യന്തര കലഹം രൂക്ഷമായ യമനില്‍ ഹൂത്തി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് സഊദി അറേബ്യയുടെ നേതൃത്വത്തില്‍ നടക്കുന്ന ആക്രമണം തുടരുന്നു. വടക്കുപടിഞ്ഞാറന്‍ യമനിലെ ദുരിതാശ്വാസ ക്യാമ്പിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 45 പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 65ലേറെ പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

ഹജ്ജ പ്രവിശ്യയിലെ അല്‍ മസാര്‍ക്ക് ക്യാമ്പിന് നേരെയായിരുന്നു ആക്രമണം. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനാണ് ആക്രമണത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.