Connect with us

National

കര്‍ണാടകയില്‍ എംഎല്‍എമാരുടെ ശമ്പളം നൂറ് ശതമാനത്തോളം വര്‍ധിപ്പിച്ചു

Published

|

Last Updated

ബംഗളൂരു: എം എല്‍ എമാരുടെ ശമ്പളം നൂറ് ശതമാനത്തോളം വര്‍ധിപ്പിച്ചുകൊണ്ടുള്ള ബില്ല് കര്‍ണാടക നിയമസഭ പാസ്സാക്കി. ഇതനുസരിച്ച് മുഖ്യമന്ത്രിയുടെ അടിസ്ഥാനശമ്പളം 30000 രൂപയില്‍ നിന്ന് അമ്പതിനായിരം രൂപയായും എം എല്‍ എമാരുടെ ശമ്പളം 25000ല്‍ നിന്ന് 40000 രൂപയായുമാണ് വര്‍ധിച്ചത്. മുഖ്യമന്ത്രിയുടെ അലവന്‍സ് ഒന്നര ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമായും ഉയര്‍ത്തി. ശമ്പളം വര്‍ധിപ്പിച്ചതോടെ പ്രതിവര്‍ഷം 44 കോടി രൂപയുടെ അധിക ബാധ്യതയാണ് ഖജനാവിനുണ്ടാകുക.

നിയമസഭ ഏകസ്വരത്തിലാണ് ബില്ല് പാസ്സാക്കിയതെന്ന് മുഖ്യമന്ത്രി സിദ്ദരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.

---- facebook comment plugin here -----

Latest