പാറ്റൂര്‍ ഭൂമിടപാടില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹരജി സുപ്രീംകോടതി തള്ളി

Posted on: March 30, 2015 5:19 pm | Last updated: March 31, 2015 at 10:05 am
SHARE

supreme courtന്യൂഡല്‍ഹി: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നായിരുന്നു ആവശ്യം. ലോകായുക്തയിലും സുപ്രീംകോടതിയില്‍ ഒരേ ആവശ്യം ഉന്നയിക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. അതേസമയം ഭൂമിയിടപാടില്‍ മുഖ്യമന്ത്രിക്കും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പങ്കുണ്ടോയെന്ന് പരിശോധിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ലോകായുക്തയ്ക്ക് സമര്‍പ്പിച്ചു.