മാണിക്കുവേണ്ടി നിയമവ്യവസ്ഥയെ അട്ടിമറിക്കുന്നു: കോടിയേരി

Posted on: March 30, 2015 5:12 pm | Last updated: March 31, 2015 at 10:05 am
SHARE

kodiyeri 2കോട്ടയം: ബാര്‍കോഴക്കേസില്‍ പ്രതിയാക്കപ്പെട്ട ധനമന്ത്രി കെ എം മാണിയെ സംരക്ഷിക്കുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമവ്യവസ്ഥയെ അട്ടിമറിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാണി പോയാല്‍ മന്ത്രിസഭ വീഴുമെന്ന് മുഖ്യമന്ത്രിക്കറിയാം. മാണിയെ അറസ്റ്റ് ചെയ്താല്‍ ബാര്‍കോഴക്കേസില്‍ ആരോപണ വിധേയരായ മറ്റു കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെയും നടപടിയെടുക്കേണ്ടിവരും. ഇക്കാരണങ്ങള്‍കൊണ്ട് മുഖ്യമന്ത്രി മാണിയെ സംരക്ഷിക്കുകാണെന്നും കോടിയേരി ആരോപിച്ചു.
മാണിയെ അറസ്റ്റ് ചെയ്യേണ്ടതാണ്. മാണിക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തും. യുഡിഎഫിനുള്ളില്‍ തന്നെ മാണി രാജിവയ്ക്കണമെന്ന് കരുതുന്നവര്‍ വര്‍ധിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
ആലപ്പുഴ മാന്നാറില്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച് വി എസ് പങ്കെടുത്ത പരിപാടിയെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാക്കമ്മിറ്റിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.