ഗണേഷിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: ഇബ്രാഹിംകുഞ്ഞ്

Posted on: March 30, 2015 3:56 pm | Last updated: March 31, 2015 at 10:05 am
SHARE

ibrahim kunjuകൊച്ചി: തനിക്കെതിരെ ഗണേഷ് കുമാര്‍ നടത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. ഗണേഷ് വ്യക്തിഹത്യ നടത്തുകയാണ്. ആരോപണങ്ങളെ രാഷ്ട്രീയമായും നിയപരമായും നേരിടും. ലോകായുക്തയില്‍ നല്‍കിയ മൊഴി നേരത്തെ പരാതിയില്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമാണ്. വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ കോടതിയില്‍ അദ്ദേഹം നല്‍കട്ടേയെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
ഗണേഷിന്റെ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. സ്ഥാനം നഷ്ടപ്പെട്ട നിരാശയില്‍ അദ്ദേഹം ഓരോ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഗണേഷിന്റെ നിരാശയ്ക്ക് കാരണം ലീഗല്ലെന്നും മജീദ് പറഞ്ഞു.