Connect with us

International

ലീ ക്വാന്‍ യൂവിന് സിംഗപ്പൂര്‍ യാത്രാമൊഴി നല്‍കി

Published

|

Last Updated

സിംഗപ്പൂര്‍: ആധുനിക സിംഗപ്പൂരിന് അടിത്തറ പാകിയ പ്രഥമ പ്രധാനമന്ത്രി ലീ ക്വാന്‍ യൂവിന് സിംഗപ്പൂര്‍ ജനത യാത്രാമൊഴി നല്‍കി. അന്ത്യചടങ്ങുകളില്‍ പങ്കെടുക്കാന്‍ കനത്തുപെയ്ത മഴക്കിടയിലും ആയിരങ്ങളെത്തി. ഈ മാസം 23 നാണ് ലീ ക്വാന്‍ യൂ ന്യൂമോണിയ ബാധിച്ച് അന്തരിച്ചത്.
ഒരാഴ്ചക്കിടെ നാലരലക്ഷം പേര്‍ ലീ ക്വാന് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പാര്‍ലിമെന്റ് മന്ദിരത്തിലെത്തി. ദേശീയ പതാക പുതപ്പിച്ച ഭൗതിക ശരീരം പ്രത്യേക വാഹനത്തിലാണ് സംസ്‌കാര സ്ഥലത്തേക്ക് എത്തിച്ചത്. ഔദ്യോഗിക ബഹുമതികളോടെ സിംഗപ്പൂര്‍ നാഷനല്‍ യൂനിവേഴ്‌സിറ്റിയില്‍ സംസ്‌കാരം നടന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ യു എസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബട്ട്, ഇന്തോനേഷ്യന്‍ പ്രധാനമന്ത്രി ജോകോ വിദോദോ, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഹൈ, മലേഷ്യന്‍ രാജാവ് അബ്ദുല്‍ ഹലീം ഷാ, ഇസ്‌റാഈല്‍ പ്രസിഡന്റ് റ്യൂവെന്‍ റിവ്‌ലിന്‍, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.

Latest