പ്രശാന്ത് ഭൂഷണെ എഎപി അച്ചടക്കസമിതിയില്‍ നിന്നും പുറത്താക്കി

Posted on: March 29, 2015 6:17 pm | Last updated: March 30, 2015 at 10:33 am
SHARE

Prashant-Bhushanന്യൂഡല്‍ഹി: ദേശീയ കൗണ്‍സിലില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ എഎപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ പ്രശാന്ത് ഭൂഷണെ പാര്‍ട്ടിയുടെ അച്ചടക്ക സമിതിയില്‍ നിന്നും നീക്കി. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്തുന്നതിനുള്ള ലോക്പാലില്‍ നിന്നാണ് ഭൂഷണെ നീക്കിയത്. പാര്‍ട്ടിയുടെ ഓംബുഡ്‌സ്മാന്‍ പദവി വഹിച്ചിരുന്ന അഡ്മിറല്‍ രാംദാസിനെയും തത് സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. കെജരിവാളിന്റെ വസതിയില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

കെജരിവാളിന്റെ വിശ്വസ്തരായ ആശിഷ് ഖേതന്‍, പങ്കജ് ഗുപ്ത, ദിനേശ് വഗേല എന്നിവരെ ഉള്‍പ്പെടുത്തി പുതിയ ആഭ്യന്തര ലോക്പാല്‍ സമതിക്ക് രൂപം നല്‍കിയിട്ടുണ്ട്.