ജോര്‍ജ് വിഷയത്തില്‍ തിരിച്ചുവന്നാലുടന്‍ തീരുമാനം: മുഖ്യമന്ത്രി

Posted on: March 29, 2015 12:53 pm | Last updated: March 30, 2015 at 10:32 am
SHARE

oommenchandiകോട്ടയം: പി സി ജോര്‍ജും മാണിയും തമ്മിലുള്ള തര്‍ക്കത്തില്‍ വിദേശത്ത് നിന്ന് തിരിച്ച് വന്നാലുടന്‍ താരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉപാധികളോ മറ്റു വിശദാംശങ്ങളോ ഇപ്പോള്‍ പറയുന്നില്ല. തീരുമാനം എല്ലാവരോടും ആലോചിച്ച ശേഷമായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് ദുബായിലേക്ക് തിരിക്കുന്ന അദ്ദേഹം വ്യാഴാഴ്ചയാണ് തിരിച്ചെത്തുക. അന്നുതന്നെ തീരുമാനം ഉണ്ടാക്കണമെന്ന് മാണി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പി സി ജോര്‍ജിനെ മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ജോര്‍ജിനെ മാറ്റണമെന്നുള്ളത് മാണിയുടെ ആവശ്യമാണ്. കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ മുന്നണിയെ ബാധിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.