യമനില്‍ കുടുങ്ങിയവരെ വിമാനത്തില്‍ കൊണ്ടുവരും: കെ സി ജോസഫ്

Posted on: March 29, 2015 12:07 pm | Last updated: March 30, 2015 at 10:32 am
SHARE

kc-josephതിരുവനന്തപുരം: യമനില്‍ കുടുങ്ങിയ മലയാളികളെ ഉടന്‍ വിമാനത്തിലെത്തിക്കുമെന്ന് മന്ത്രി കെ സി ജോസഫ്. മലയാളികളെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. വിമാനത്തിനുള്ള ടേക്ക് ഓഫ് ക്ലിയറന്‍സ് ഇന്ന് ലഭിച്ചിട്ടുണ്ട്. കപ്പല്‍ യമനില്‍ എത്തണമെങ്കില്‍ അഞ്ചു ദിവസമങ്കിലും എടുക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ല. അതുകൊണ്ട് ഉടന്‍ വിമാനമയക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം യമനില്‍ കുടങ്ങിയ എല്ലാ ഇന്ത്യക്കാരെയും പരമാവധി വേഗത്തില്‍ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഇതിനുള്ള ശ്രമം ആരംഭിച്ചതായും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.