യമനില്‍ യുദ്ധം രൂക്ഷം; മലയാളികള്‍ ആശങ്കയില്‍

Posted on: March 29, 2015 11:25 am | Last updated: March 30, 2015 at 10:32 am
SHARE

yemenസന്‍ആ: ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ യമനിലുള്ള മലയാളികളുടെ ആശങ്കയേറുന്നു. സന്‍ആയിലെ മലയാളികളുടെ താമസസ്ഥലത്തിന് സമീപം ഇന്നലെ രാത്രിയില്‍ മിസൈല്‍ ആക്രമണമുണ്ടായി. സന്‍ആയിലെ ഒരു കെട്ടിടത്തില്‍ മാത്രം അറുപതിലധികം മലയാളികള്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് ഇവരില്‍ ചിലര്‍ ബന്ധുക്കളെ വിളിച്ചറിയിച്ചു.
സര്‍ക്കാര്‍ തങ്ങളുടെ കാര്യത്തില്‍ മുന്‍കൈയെടുക്കുന്നില്ലെന്ന് യമനില്‍ അകപ്പെട്ടവരില്‍ ചിലര്‍ ആരോപിച്ചു. പാകിസ്ഥാന്‍ സര്‍ക്കാര്‍ പോലും അവരുടെ പൗരന്‍മാരെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോയി. എന്നാല്‍ തങ്ങളുടെ കാര്യത്തില്‍ യാതൊരു നടപടിയും കാണുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.