Connect with us

International

ബ്രിട്ടനില്‍ 20ല്‍ ഒരു വിദ്യാര്‍ഥി ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നതായി പഠനം

Published

|

Last Updated

ലണ്ടന്‍: ബ്രിട്ടനില്‍ 20ല്‍ ഒരു വിദ്യാര്‍ഥി, അവരുടെ യൂനിവേഴ്‌സിറ്റി പഠന കാലത്ത് ലൈംഗിക വ്യവസായത്തിലേര്‍പ്പെടുന്നതായി പഠനം. ഇവരില്‍ ഭൂരിഭാഗവും പിന്നീട് ലൈംഗിക വ്യവസായത്തിന്റെ ഭാഗമായിത്തീരുന്നുണ്ടെന്നും പഠനത്തില്‍ വ്യക്തമായി. സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരാണ് ഇതിന്റെ ഭാഗമായിത്തീരുന്നത്. വ്യഭിചാരം, ആവശ്യക്കാരെ എത്തിച്ചുകൊടുക്കുന്നതിന് വേണ്ടി എസ്‌കോര്‍ട്ട് പോകുക, ഇന്റര്‍നെറ്റിലെ അശ്ലീല മേഖല എന്നീ രംഗങ്ങളിലെല്ലാം വിദ്യാര്‍ഥികള്‍ ഭാഗമാകുന്നതായും പഠനം തെളിയിക്കുന്നു. സ്വാന്‍സീയി യൂനിവേഴ്‌സിറ്റി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പഠനവിഭാഗമാണ് സര്‍വേ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ബ്രിട്ടനിലുടനീളം ഈ വ്യവസായത്തില്‍ പങ്കാളികളാകുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി. എന്നാല്‍ ഇവരില്‍ പലരും തങ്ങള്‍ ചെയ്യുന്ന ജോലി വളരെ രഹസ്യമായി കൊണ്ടുനടക്കുന്നവരാണ്. സമൂഹത്തിലെ സ്റ്റാറ്റസ് ഭയപ്പെട്ടാണ് അവര്‍ ഇത് രഹസ്യമായി ചെയ്യുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷ സംബന്ധിച്ച് ഭീതിയുണ്ട്. യൂനിവേഴ്‌സിറ്റി അധികൃതര്‍ തന്നെ വിദ്യാര്‍ഥികളുടെ ഇതിന്റെ അപകടം ബോധ്യപ്പെടുത്ത നല്‍കണം. അവര്‍ക്കാവശ്യമുള്ള മേഖലകളിലെല്ലാം യൂനിവേഴ്‌സിറ്റിയുടെ സഹായം അനിവാര്യമായിരിക്കുന്നു. ലൈംഗിക വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ഥികളില്‍ ചിലര്‍ പഠന ആവശ്യത്തിന് വേണ്ടിയാണ് ഇതില്‍ ഏര്‍പ്പെടുന്നതെങ്കില്‍ മറ്റു ചിലര്‍ ആഡംബര ജീവിതം ലക്ഷ്യത്തിന് വേണ്ടിയാണ് ഇതില്‍ പങ്കാളികളാകുന്നത്. എന്നാല്‍ മറ്റു ചില വിദ്യാര്‍ഥികള്‍ തങ്ങളുടെ പഠന കാലം അവസാനിക്കുന്നതോടെ വരുന്ന കടങ്ങള്‍ വീട്ടാനാണ് ഇതുവഴി ലഭിക്കുന്ന ഡോളറുകള്‍ ചിലവഴിക്കുന്നതെന്നും സര്‍വേയില്‍ കണ്ടെത്തി.

Latest