ഇലക്ട്രിക് ബള്‍ബുകളണച്ച് ലോകം ഭൗമമണിക്കൂര്‍ ആചരിച്ചു

Posted on: March 28, 2015 9:59 pm | Last updated: March 29, 2015 at 12:40 pm
SHARE
EARTH HOUR RASHTRAPATHI BHAVAN
ഭൗമ മണിക്കൂര്‍ ആചരണത്തില്‍ രാഷ്ട്രപതി ഭവന്‍

ന്യൂഡല്‍ഹി / തിരുവനന്തപുരം: ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ചെറുക്കുന്നതിനായി ലോകമെങ്ങും ഭൗമ മണിക്കൂര്‍ ആചരിച്ചു. രാത്രി 8.30 മുതല്‍ 9.30 വരെ ഒരു മണിക്കൂര്‍ നേരമാണ് ഇലക്ട്രിക് ലൈറ്റുകള്‍ അണച്ച് ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഭൂമിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

ഒരു മണിക്കൂര്‍ സ്വിച്ച് ഓഫ് ചെയ്യുക, നല്ല നാളേക്കായി പരിസ്ഥിതി സൗഹൃദ ഊര്‍ജ സ്രോതസ്സുകളിലേക്ക് മാറുക എന്ന മുദ്രാവാക്യത്തോടെയാണ് ഇത്തവണ ഭൗമ മണിക്കൂര്‍ ആചരിച്ചത്.

സംസ്ഥാനത്ത് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ്, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, സംസ്ഥാന വൈദ്യുതി ബോര്‍ഡ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു ഭൗമമണിക്കൂര്‍ ആചരണം.