രാഹുലും പ്രിയങ്കയും ഉടന്‍ മടങ്ങിയെത്തും: സോണിയ

Posted on: March 28, 2015 9:47 pm | Last updated: March 29, 2015 at 12:40 pm
SHARE

SONIA ND PRIYANKA RAHULഅമേത്തി: കഴിഞ്ഞ ഒരു മാസത്തിലേറെയായി അജ്ഞാതവാസം തുടരുന്ന കൊണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉടന്‍ തിരിച്ചെത്തുമെന്ന് സോണിയാ ഗാന്ധി. രാഹുലും പ്രിയങ്കയും ഉടന്‍ നിങ്ങള്‍ക്കിടയില്‍ എത്തുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അവര്‍ മറുപടി നല്‍കി. എന്നാല്‍ അവര്‍ എന്ന് എത്തുമെന്നതിന് കൃത്യമായ സമയം അവര്‍ വ്യക്തമാക്കിയില്ല.

കഴിഞ്ഞ മാസം 22 മുതലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് രാഹുല്‍ അജ്ഞാത വാസത്തിന് പോയത്.