മാണി ധ്യാനത്തിന് പോകണമെന്ന് പി സി ജോര്‍ജ്; ചീഫ് വിപ്പ് സ്ഥാനം ഒഴിയാന്‍ തയ്യാര്‍

Posted on: March 28, 2015 4:39 pm | Last updated: March 29, 2015 at 10:22 am
SHARE

mani-pcകോട്ടയം: കെ എം മാണി ഒരാഴ്ചത്തേക്ക് ധ്യാനത്തിന് പോകണമെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ്. യേശുക്രിസ്തു കുരിശുമരണം വരിച്ചതിന്റെ ഓര്‍മപുതുക്കുന്ന ഈ ദിനങ്ങളില്‍ മനസ്സില്‍ ഉള്ള കളങ്കങ്ങള്‍ കഴുകിക്കളയാന്‍ ദൈവത്തോട് പ്രാര്‍ഥിക്കണമെന്നും ജോര്‍ജ് ഉപദേശിച്ചു. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവണ്‍മെന്റ് ചീഫ് വിപ്പ് സ്ഥാനം എപ്പോള്‍ വേണമെങ്കിലും ഒഴിയാന്‍ തയ്യാറാണ്. മനസ്സാക്ഷിക്ക് വിരുദ്ധമായി താന്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. പരസ്പര ധാരണയുടെ പുറത്താണ് കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ സ്ഥാനം എറ്റെടുത്തത്. തന്നെ മാറ്റണമെന്ന് പറയാന്‍ മാണിക്ക് അവകാശമില്ലെന്നും പി സി ജോര്‍ജ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് സെക്കുലര്‍ പാര്‍ട്ടി പുനരുജ്ജീവിപ്പിക്കാന്‍ മുന്നണി നേതൃത്വം തനിക്ക് അനുവാദം നല്‍കണമെന്ന് ജോര്‍ജ് ആവശ്യപ്പെട്ടു.