ഝാര്‍ഖണ്ഡില്‍ ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Posted on: March 28, 2015 3:41 pm | Last updated: March 29, 2015 at 10:22 am
SHARE

cpi-maoist-cadreലെധാര്‍: ഝാര്‍ഖണ്ഡിലെ ലെധാറില്‍ മാവോയിസ്റ്റുകളും സൈന്യവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഒരു വനിതാ മാവോയിസ്റ്റിനെ പരുക്കുകളോടെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പത്തോളം മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായും എന്നാല്‍ ഇവര്‍ രക്ഷപ്പെട്ടുവെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് തുടങ്ങിയ ഓപ്പറേഷന്‍ നാല് മണിക്കാണ് അവസാനിച്ചത്.