ആക്രമണത്തില്‍ പരുക്കേറ്റ ശ്രീലങ്കന്‍ പ്രസിഡന്റിന്റെ സഹോദരന്‍ മരിച്ചു

Posted on: March 28, 2015 12:29 pm | Last updated: March 28, 2015 at 12:29 pm
SHARE

priyantha-sirisenaകൊളംബോ: മഴു കൊണ്ടുള്ള ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഇളയ സഹോദരന്‍ പ്രിയന്ത സിരിസേന മരിച്ചു. വ്യാഴാഴ്ച വൈീട്ടാണ് പ്രിയന്തക്കെതിരെ ആക്രമണമുണ്ടായത്. തലക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണം. പ്രസിഡന്റ് മൈത്രിപാല സിരിസേന ചൈനാ സന്ദര്‍ശനത്തിലാണ്.