ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് വിരമിക്കുന്നു

Posted on: March 28, 2015 11:53 am | Last updated: March 29, 2015 at 10:22 am
SHARE

michel clarkമെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചു. നാളത്തെ ലോകകപ്പ് ഫൈനല്‍ തന്റെ അവസാന ഏകദിന മത്സരമായിരിക്കുമെന്ന് ഫൈനലിന് മുന്നോടിയായ വാര്‍ത്താസമ്മേളനത്തില്‍ ക്ലാര്‍ക്ക് വ്യക്തമാക്കി. അതേസമയം, ടെസ്റ്റ് ക്രിക്കറ്റില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ ഏറെ സന്തോഷവാനാണ്. 245ാമത് ഏകദിന മത്സരമാണ് നാളത്തേത് .ഇത്രയും കാലം രാജ്യത്തിന് വേണ്ടി കളിക്കാന്‍ സാധിച്ചത് അംഗീകാരമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2003ലാണ് മൈക്കല്‍ ക്ലാര്‍ക്ക് രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇതുവരെ 244 ഏകദിന മത്സരങ്ങളില്‍ പാഡണിഞ്ഞ മൈക്കല്‍ 7907 റണ്‍സെടുത്തിട്ടുണ്ട്.