സംശയാസ്പദ സാഹചര്യത്തില്‍ ബൈക്കുമായി പോയ യുവാക്കള്‍ പിടിയില്‍

Posted on: March 28, 2015 5:53 am | Last updated: March 27, 2015 at 11:54 pm
SHARE

തൊടുപുഴ: അമിതവേഗത്തില്‍ ചെറുതോണി ടൗണിലൂടെ ബൈക്ക് ഓടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ പോലിസ് പിടികൂടി. കരിമണ്ണൂര്‍ വാഗമറ്റത്തില്‍ നസീറിന്റെ മകന്‍ അഫ്താഫ് (18), വേളൂര്‍ പുത്തന്‍പുരയില്‍ ആന്റണിയുടെ മകന്‍ അജീഷ് (18) എന്നിവരോടൊപ്പം സമീപവാസിയായ കൗമാരക്കാരനുമുണ്ട്.
നമ്പര്‍പ്ലെയിറ്റ് ചെളിവച്ച് മറച്ച പള്‍സര്‍ ബൈക്കിലാണ് യുവാക്കള്‍ തടിയംപാട് ഭാഗത്തുനിന്നും അമിത വേഗത്തില്‍ വന്നത്. വെളളിയാഴ്ച പുലര്‍ച്ചെയും ഇവര്‍ ചെറുതോണി ടൗണിലൂടെ അമിത വേഗത്തില്‍ വണ്ടിയോടിച്ച് പോയിരുന്നു. പോലിസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല. വൈകിട്ട് 5 മണിക്ക് വീണ്ടും ഇവര്‍ പോലിസിന് മുന്നില്‍ പെട്ടപ്പോള്‍ നിര്‍ത്താതെ വണ്ടിയോടിച്ച് പോകുകയാണ് ഉണ്ടായത്. തുടര്‍ന്ന് പൈനാവ് ഭാഗത്ത് പട്രോളിംഗ് നടത്തിയ പോലിസ് സംഘത്തിന് ചെറുതോണിയില്‍ നിന്നും വിവരം കൈമാറി. വാഹനം കുറുകെയിട്ടാണ് മൂവര്‍ സംഘത്തെ പിടികൂടിയത്. പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ സംസാരിച്ച ഇവരെ സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്.