Connect with us

Ongoing News

നൂറുല്‍ ഉലമ അനുസ്മരണ സമ്മേളനം: 500 പണ്ഡിതര്‍ക്ക് ഗ്രന്ഥ കിറ്റ് നല്‍കും

Published

|

Last Updated

ദേളി: ജാമിഅ സഅദിയ്യ അറബിയ്യയില്‍ നടക്കുന്ന എം എ ഉസ്താദ് അനുസ്മരണ സമ്മേളനത്തില്‍ എം എ ഉസ്താദ് രചിച്ച അറബി ഗ്രന്ഥങ്ങളുടെ സമാഹാരം പ്രത്യേക കിറ്റായി 500 പണ്ഡിതര്‍ക്ക് നല്‍കാന്‍ മിസ്ബാഹുസ്സുആദ സ്റ്റുഡന്റസ് അസോസിയേഷന്‍ തീരുമാനിച്ചു.
നാളെ വൈകിട്ട് നടക്കുന്ന സമാപന സംഗമത്തില്‍ കിറ്റിന്റെ വിതരണോദ്ഘാടനം സഅദിയ്യ പ്രസിഡന്റ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് നല്‍കി നിര്‍വഹിക്കും.സുലൈമാന്‍ സഅദി അല്‍ അഫഌലി വാളാട് ഗ്രന്ഥ പരിചയം നടത്തും.

Latest