പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Posted on: March 27, 2015 11:52 pm | Last updated: March 27, 2015 at 11:52 pm
SHARE

rapeതൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലിസ് അറസ്റ്റുചെയ്തു. പട്ടണത്തിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ കുമ്മങ്കല്ല് കമ്പക്കാലായില്‍ ആഷികി (20)നെയാണ് തൊടുപുഴ പോലിസ് അറസ്റ്റുചെയ്തത്. പെണ്‍കുട്ടിയെ 21 മുതല്‍ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സെക്കന്ത്രാബാദില്‍ നിന്നാണ് ഇരുവരേയും പിടികൂടിയത്. പെണ്‍കുട്ടി യുവാവുമായി അടുപ്പത്തിലായിരുന്നുവെന്നു പോലിസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.