പി.സി ജോര്‍ജിനെ പിന്തുണച്ച് ഫേസ്ബുക്ക് പേജ്

Posted on: March 27, 2015 8:17 pm | Last updated: March 27, 2015 at 9:59 pm
SHARE

pc georgeകോഴിക്കോട്: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെതിരായ നിലപാട് പരസ്യമാക്കി കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം.മാണി രംഗത്തെത്തിയതോടെ ജോര്‍ജിനെ അനുകൂലിച്ച് ‘ഐ സപ്പോര്‍ട്ട് പിസി ജോര്‍ജ്’ എന്ന പേജ് തുടങ്ങി. ‘കേരള രാഷ്ട്രീയത്തില്‍ ഒറ്റയാനെ പോലെ നിന്ന് പോരാടുന്ന പി സി ജോര്‍ജ്ജിനു എന്റെ വക ഒരു ലൈക്’ എന്ന തലക്കെട്ടും നല്‍കിയിട്ടുണ്ട്.ഫേസ്ബുക്ക് പേജ് തുടങ്ങി മണിക്കൂറുകള്‍ക്കകം 1100ലേറെ ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.കൂടാതെ ജനങ്ങളുടെ അഭിപ്രായവും വിമര്‍ശനങ്ങളും അറിയിക്കുവാന്‍ വേണ്ടിപ്രത്യേകം മെയില്‍ ഐഡിയും പേജ് നിര്‍മ്മിച്ചവര്‍ തുടങ്ങിയിട്ടുണ്ട്. ജോര്‍ജിനെ അനുകൂലിച്ചുള്ള പേജ് പിസി ജോര്‍ജ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഷെയര്‍ചെയ്തു. .കെഎം മാണിയെ പരിഹസിച്ചും ജോര്‍ജ്ജിനെ അനുകൂലിച്ച്‌കൊണ്ടും നിരവധിപേര്‍ അഭിപ്രായം രേഖപ്പെടുത്തി. കെഎം മാണിയേയും മകന്‍ ജോസ് കെ മാണിയേയും പരസ്യമായി വിമര്‍ശിക്കുന്ന പോസ്റ്റും പേജിലുണ്ട്.
pc4pc3