മാണിക്കെതിരെ ലോകായുക്തയ്ക്ക് ബാറുടമയുടെ മൊഴി

Posted on: March 27, 2015 3:22 pm | Last updated: March 27, 2015 at 9:59 pm
SHARE

barതിരുവനന്തപുരം: ധനമന്ത്രി കെ എം മാണിയുടെ വസതിയിലേക്ക് 15 ലക്ഷം രൂപയുമായി ജോണ്‍ കല്ലാട്ട് കയറിപ്പോകുന്നത് കണ്ടതായി ബാറുടമയുടെ മൊഴി. ബാറുടമ സാജു ഡൊമിനിക് ലോകായുക്തയ്ക്ക് നല്‍കിയ മൊഴിയിലാണ് വെളിപ്പെടുത്തല്‍. പാലായിലെ കുഞ്ഞുമോന്റെ ഹോട്ടലില്‍ പോയാണ് പണം ശേഖരിച്ചതെന്നും മോഴിയിലുണ്ട്. ഹോട്ടലില്‍ നിന്ന് തന്റെ കാറില്‍ മാണിയുടെ വീടിനുമുന്നിലെത്തി ബാര്‍ അസോസിയേഷന്‍ ട്രഷറര്‍ തങ്കച്ചന് പണം കൈമാറി. തങ്കച്ചനാണ് ജോണ്‍ കല്ലാട്ടിന് പണം നല്‍കിയത്. മാണിക്ക് നേരിട്ട് പണം നല്‍കിയതായി അറിയില്ലെന്നും സാജു ഡൊമിനിക് മൊഴി നല്‍കി.