ജോര്‍ജിന്റെ ഭീഷണിക്ക് മുന്നില്‍ ഇനി കോണ്‍ഗ്രസ് നേതൃത്വം വഴങ്ങില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Posted on: March 27, 2015 3:47 pm | Last updated: March 27, 2015 at 9:59 pm
SHARE

Rajmohan Unnithanകൊച്ചി: സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ ഭീഷണിക്ക് മുന്നില്‍ ഇനി കോണ്‍ഗ്രസ് നേതൃത്വം വഴങ്ങില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പിസി ജോര്‍ജിന് ഇനി ഒരവസരം നല്‍കണമെന്ന് ആരെങ്കിലും നിര്‍ദേശിച്ചാല്‍ അതിനെ കുറ്റം പറയാനാകില്ല. കേരളാ കോണ്‍ഗ്രസാണ് പിസി ജോര്‍ജിനെ ചീഫ് വിപ്പാക്കണമെന്ന് നിര്‍ദേശിച്ചത്.അവര്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാല്‍ മുന്നണിക്ക് അത് തള്ളിക്കളയാനാവില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.