വിട്ടുവീഴ്ചക്കില്ലാതെ മാണി: മുന്നണി തീരുമാനം കാത്ത് ജോര്‍ജ്‌

Posted on: March 27, 2015 12:48 pm | Last updated: March 27, 2015 at 9:58 pm
SHARE

mani-pcതിരുവനന്തപുരം: പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സഥാനത്തു നിന്നും മാറ്റണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലാതെ കെ.എം. മാണി. അദ്ദേഹത്തെ സന്ദര്‍ശിച്ച കുഞ്ഞാലിക്കുട്ടിയോടു കെ.എം. മാണി ഇക്കാര്യം വ്യകതമാക്കിയതായാണു സൂചന. എട്ട് എംഎല്‍എമാര്‍ കൂട്ടമായെടുത്ത തീരുമാനം മാറ്റാന്‍ കഴിയില്ലെന്നും മാണി കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. എല്ലാകര്യങ്ങളും മുഖ്യമന്ത്രി പറയുമെന്ന് മാണി മാധ്യമങ്ങളോട് പറഞ്ഞു.
മാണിയുമായി ഒത്തുപോകാന്‍ കഴിയില്ലെന്ന് പിസി ജോര്‍ജ് നേതാക്കളെ അറിയിച്ചു. ജോസ് കെ മാണി തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളാ കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കിയാല്‍ കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിച്ച് യുഡിഎഫില്‍ തന്നെ തുടരാമെന്നും പി സി ജോര്‍ജ് മുഖ്യമന്ത്രിയോടും മറ്റു കക്ഷിനേതാക്കളോടും വ്യക്തമാക്കിയതായാണ് സൂചന.
രാവിലെ മുഖ്യമന്ത്രിയേയും കുഞ്ഞാലിക്കുട്ടിയേയും രമേശ് ചെന്നിത്തലയേയും സന്ദര്‍ശിച്ച പി സി ജോര്‍ജ് മുഖ്യമന്ത്രിയോട് ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ മുന്നണി നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം നിലപാട് അറിയിക്കാമെന്ന് മുഖ്യമന്ത്രി പി സിയെ അറിയിച്ചു. അനുരഞ്ജന ശ്രമങ്ങള്‍ക്ക് കുഞ്ഞാലിക്കുട്ടിയെ നിയോഗിക്കുകയും ചെയ്തു. തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി മാണിയുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയത്. മുന്നണി തീരുമാനം കാത്തിരിക്കുകയാണെന്ന് ജോര്‍ജ് പറഞ്ഞിരുന്നു.പ്രശ്‌ന പരിഹാരത്തിനായുള്ള തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.