മന്‍മോഹന്‍സിംഗിന്റെ ഹര്‍ജി സുപ്രീംകോടതി ഏപ്രില്‍ ഒന്നിനു പരിഗണിക്കും

Posted on: March 27, 2015 2:19 pm | Last updated: March 27, 2015 at 9:59 pm
SHARE

manmohan singhന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ തന്നെ പ്രതിചേര്‍ത്ത സിബിഐ കോടതിയുടെ നടപടിക്കെതിരെ മന്‍മോഹന്‍സിംഗ് നല്‍കിയ പരാതി സുപ്രീംകോടതി ഏപ്രില്‍ ഒന്നിനു പരിഗണിക്കും. കേസില്‍ നേരിട്ട്് ഹാജരാകണമെന്ന വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണു ഹര്‍ജിയിലെ പ്രധാന ആവശ്യം. പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള സംഘമാണു സുപ്രീംകോടതിയില്‍ മന്‍മോഹന്‍ സിംഗിനായി ഹാജരാകുന്നത്.

കഴിഞ്ഞ ആഴ്ചയാണ് മന്‍മോഹനെ ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി പ്രതിചേര്‍ത്തത്. അദ്ദേഹത്തോട് ഏപ്രില്‍ എട്ടിനു നേരിട്ടു ഹാജരാകാന്‍ നിര്‍ദേശവും നല്‍കിയിരുന്നു. മന്‍മോഹന്‍സിംഗിനു പുറമേ മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി പരേഖ്, വ്യവസായി കുമാരമംഗലം ബിര്‍ള എന്നിവരോടും ഹാജരാകാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു.