ഹീറോയാകാനെത്തി പരിഹാസ്യനായി മടക്കം

Posted on: March 27, 2015 11:57 am | Last updated: March 27, 2015 at 11:57 am
SHARE

virat-kohli-ലോകകപ്പിന്റെ താരമാകാനായിരുന്നു വിരാട് കോഹ്‌ലി വന്നത്. ഇന്ത്യന്‍ നിരയിലെ ഗ്ലാമര്‍ പരിവേഷം പാക്കിസ്ഥാനെതിരെ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിക്കൊണ്ട് കോഹ്‌ലി ആസ്വദിച്ചു. എന്നാല്‍, പിന്നീട് വലിയ ഇന്നിംഗ്‌സൊന്നും പുറത്തെടുക്കാന്‍ കോഹ്‌ലിക്ക് സാധിച്ചില്ല. മാധ്യമപ്രവര്‍ത്തകനുമായുണ്ടായ വിവാദ സംഭവത്തിന് പിറകെ കാമുകി അനുഷ്‌ക ശര്‍മ സെമിഫൈനല്‍ തലേന്ന് ഒപ്പം ഡിന്നര്‍ കഴിക്കാനെത്തിയത് വരെ കോഹ്‌ലിയെ പ്രതിസ്ഥാനത്താക്കി. കാമുകിയെ കണ്ടപ്പോള്‍ കളി മറന്നുവെന്ന പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍.