ജോര്‍ജ് വിഷയം: പ്രതികരിക്കാനില്ലെന്ന് നേതാക്കള്‍

Posted on: March 27, 2015 11:40 am | Last updated: March 27, 2015 at 9:58 pm
SHARE

pc georgeതിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല. ഇക്കാര്യത്തില്‍ മാധ്യമങ്ങളോടു പറയാന്‍ വാര്‍ത്തകളൊന്നും ഇല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കെപിസിസി പ്രഡിഡന്റ് പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പികെ കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും പിസി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഇരുവരും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.