സമുദ്രാതിര്‍ത്തികളില്‍ മീന്‍ പിടിക്കുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കി

Posted on: March 27, 2015 11:03 am | Last updated: March 27, 2015 at 9:58 pm
SHARE

fiന്യൂഡല്‍ഹി: സമദ്രാതിര്‍ത്തികളില്‍ മീന്‍ പിടിക്കാന്‍ പോകുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കി. മത്സ്യബന്ധനത്തിന് പോകുന്നവര്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമായും കൈവശം വയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യന്‍ അതിര്‍ത്തി കടക്കുന്ന നാവികര്‍ക്കും പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കി. മത്സ്യതൊഴിലാളികള്‍ മറ്റു രാജ്യങ്ങളില്‍ തടവിലാകുന്നത് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.
ജൂണ്‍ ഒന്നു മുതല്‍ പുതിയ വ്യവസ്ഥ നിലവില്‍വരും. മീന്‍ പിടിക്കാന്‍ പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് മാത്രം കൈവശം വച്ചാല്‍ മതിയെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്.