നാടെങ്ങും ഹസനിയ്യ സമ്മേളന പ്രചാരണം സജീവം

Posted on: March 27, 2015 10:43 am | Last updated: March 27, 2015 at 10:43 am
SHARE

മണ്ണാര്‍ക്കാട്: ഹസനിയ്യ സമ്മേളനപ്രചരണവും ദ്വിദിന മതപ്രഭാഷണവും കൊടക്കാട് സെന്ററില്‍ ഇന്നും നാളെയും നടക്കും.
ഇന്ന് വൈകീട്ട് 6മണിക്ക് പി സി സിദ്ദീഖ് സഖാഫി അരിയൂരും, നാളെ പേരോട് അബ്ദുറഹ് മാന്‍ സഖാഫിയും പ്രസംഗിക്കും. നാളെ വൈകീട്ട് നാലിന് കൊമ്പം സെന്ററില്‍ നിന്നും ഹസനിയ്യ സമ്മേളന സന്ദേശ റാലി നടക്കും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനം സമസ്ത ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് മുസ് ലിയാര്‍ കൊമ്പം ഉദ്ഘാടനം ചെയ്യും.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ് മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. അലനല്ലൂര്‍ സോണിലെ മുഴുവന്‍ സുന്നി പ്രവര്‍ത്തകരും അസ് ര്‍ നിസ്‌കരിക്കാന്‍ കൊമ്പം നമസ്‌കാരപള്ളിയില്‍ എത്തി ചേരണമെന്ന് ഹസനിയ്യ സമ്മേളന പ്രചരണസമിതി കണ്‍വീനര്‍ ഹംസ കാവുണ്ട അറിയിച്ചു.
മണ്ണാര്‍ക്കാട്: കാവുണ്ട എസ് ബി എസ് യൂനിറ്റ് ഹസനിയ്യ സമ്മേളന പ്രചരണസമ്മേളനവും നൂറുല്‍ ഉലമ അനുസ്മരണവും നടത്തി. ശാക്കിര്‍ ബാഖവി ഉദ്ഘാടനം ചെയ്തു.
തൗഫീഖ് അല്‍ഹസനി ഹസനിയ്യ സമ്മേളന സന്ദേശപ്ര’ാഷണം നടത്തി. ടി കെ യൂസഫ് ഫൈസി അധ്യക്ഷത വഹിച്ചു. അബ്ബാസ് ഫാളിലി, ജസീല്‍, ഷഫീഖ്, റാഫി, കബീര്‍, സ്വാദിഖ് പ്രസംഗിച്ചു.
നെല്ലായ: മോളൂര്‍ സ്വലാത്തും ഹസനിയ്യ സമ്മേളന പ്രചരണവും 28 ന് മോളൂര്‍ മഅ്ദിന്‍ മസ്വാലിഹ് ക്യാമ്പസില്‍ നടക്കും. കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും.അബ്ദുല്‍ വഹാബ് സഖാഫി മമ്പാട് മുഖ്യപ്രഭാഷണം നടത്തും.സയ്യിദ് സ്വാലിഹ് ബുഖാരി കടലുണ്ടി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.
മഅ്ദിന്‍ പ്രിന്‍സിപ്പള്‍ ഹംസക്കോയ ബാഖവി കടലുണ്ടി,സയ്യിദ് മുഹമ്മദ് ത്വയ്യിബ് ജമലുല്ലൈലി,സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് അല്‍ ബുഖാരി, സയ്യിദ് ഹാശിം കോയ തങ്ങള്‍ അല്‍ ബുഖാരി, ഒറ്റപ്പാലം താലൂക്ക് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മാരായമംഗലം, ബാപ്പു മുസ് ലിയാര്‍ ചളവറ, എസ് എസ് എഫ് ജില്ലാ സെക്രട്ടറി സൈതലവി പൂതക്കാട്, തുടങ്ങിയവര്‍ സംസാരിക്കും.
സൈനുല്‍ ആബിദീന്‍ സഅദി, ശിഹാബുദ്ദീന്‍ സഖാഫി വെളിമുക്ക്, ശരീഫ് സഅദി ചാലിയം , മഅ്ശൂഖുര്‍റഹ്മാന്‍ അഹ്‌സനി കാറല്‍ മണ്ണ, ഉവൈസ് സഖാഫി, നെല്ലായ മുഹമ്മദ് കുട്ടി ഹാജി , മോയ്തു ഹാജി വീരമംഗലം, കെ വി മുഹമ്മദ് ഹാജി, കെ വി വാപ്പു ഹാജി മോളൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.