പൊന്നാനി നഗരസഭയില്‍ അഴിമതി നടക്കുന്നതായി എ ഐ വൈ എഫ്

Posted on: March 27, 2015 10:28 am | Last updated: March 27, 2015 at 10:29 am
SHARE

പൊന്നാനി: വിവിധ പദ്ധതികള്‍ പ്രകാരം വ്യക്തിഗത ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ പൊന്നാനി നഗരസഭയില്‍ വ്യാപകമായ അഴിമതിയും സ്വജനപക്ഷപാതവും നടക്കുന്നതായി എ ഐ വൈ എഫ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നിയമവിരുദ്ധ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഇന്ന് ബജറ്റ് അവതരണ വേളയില്‍ നഗരസഭയിലേക്ക് ബഹുജന മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ യോജിപ്പുള്ളവരെ കക്ഷി രാഷ്ട്രീയത്തിന് അതീധമായി അണിനിരത്തിയാവും രണ്ടാംഘട്ട സമരപരിപാടി നടത്തുയെന്നും അവര്‍ പറഞ്ഞു. എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി എന്‍ സിറാജുദ്ദീന്‍, മുനിസിപ്പല്‍ കമ്മറ്റി ഭാരവാഹികളായ എം ഇബ്രാഹിം, എ കെ റിസാല്‍, പ്രബിന്‍ പുളിമാവില്‍, മന്‍സൂര്‍ പറമ്പില്‍, ഖാലിദ് പുതുപൊന്നാനി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.