ദീപക്കിന്റെ കൊല: പ്രതികള്‍ വലയില്‍

Posted on: March 27, 2015 5:46 am | Last updated: March 27, 2015 at 12:46 am
SHARE

തൃശൂര്‍ : ജനതാദള്‍ (യു) നേതാവ് പി ജി ദീപക്കിന്റെ കൊലപാതകത്തില്‍ പ്രതികള്‍ പിടിയിലായതായി സൂചന. എന്നാല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ പറയാന്‍ പൊലീസ് തയ്യാറായില്ല. വിശ്വഹിന്ദ്, ആര്‍ എസ് എസ് പ്രവര്‍ത്തകരായ ഏഴു പേരാണ് പ്രതികള്‍. ഇതില്‍ നാലു പേര്‍ ചേര്‍ന്നാണ് കൃത്യം നിര്‍വഹിച്ചത്. കൊലയില്‍ നേരിട്ട് പങ്കാളികളായവരാണ ്‌വലയിലായത ്.
മൂന്നു പേര്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കി. തമിഴ് നാട്ടില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച സ്ഥിരീകരണം ്യൂനല്‍കുവാന്‍ പൊലീസ് തയ്യാറായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ല. അന്വേഷണം നടന്നു വരികയാണെന്നാണ് പൊലീസിന്റെ ഭാഗത്തുള്ള പ്രതികരണം. ദിപക് ഏതാനും വര്‍ഷം മുന്‍പാണ് സോഷ്യലിസ്റ്റ് ജനതയില്‍ ചേരുന്നത്.