Connect with us

Kerala

കുട്ടികളിലെ വളര്‍ച്ചാ കുറവുകള്‍ക്ക് ചികിത്സ ലഭ്യമാക്കും: മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കുട്ടികളില്‍ വളര്‍ച്ചാ വൈകല്യങ്ങള്‍ മൂലമുണ്ടാകുന്ന സെറിബ്രല്‍ പാള്‍സി, ഓട്ടിസം, അമിത വികൃതി, ബുദ്ധിമാന്ദ്യം തുടങ്ങിയ രോഗങ്ങള്‍ക്ക് എല്ലാ ജില്ലാ ആയുര്‍വേദ ആശുപത്രികളിലും വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്ന് മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. ആയുര്‍വേദ ആശുപത്രികളിലെ ബാലചികിത്സാ വിഭാഗങ്ങളെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളജിനുകീഴിലുള്ള പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ബാലചികിത്സാ വിഭാഗത്തില്‍ ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹകരണത്തോടെ ആരംഭിച്ച കുട്ടികളിലെ വളര്‍ച്ചാ തകരാറുകള്‍ക്ക് ആയുര്‍വേദ ചികിത്സ എന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കെ അന്‍സജിതാ റസ്സല്‍ അധ്യക്ഷത വഹിച്ചു. ആയുര്‍വേദ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ടി ശിവദാസ്, ഭാരതീയ ചികിത്സാ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. ടി കൃഷ്ണകുമാര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബൈദ കെ ചന്ദ്രശേഖരന്‍ നായര്‍, മലയിന്‍കീഴ് വേണുഗോപാല്‍, ഡി എം ഒ ഡോ. ആര്‍ ബി രമാകുമാരി, ആയുര്‍വേദ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. സി ഉഷാകുമാരി പ്രസംഗിച്ചു

Latest