തിരുവോണത്തിന് സി പി എം വക പച്ചക്കറി

Posted on: March 27, 2015 12:25 am | Last updated: March 27, 2015 at 12:39 am
SHARE

fruits_and_vegetablesതൊടുപുഴ: സി പി എം നേതൃത്വത്തില്‍ തിരുവോണത്തിന് ജില്ലയിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും ജൈവ പച്ചക്കറി സ്റ്റാളുകള്‍ പ്രവര്‍ത്തനമാരംഭിക്കും.
എല്ലാ ഗ്രാമ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റിയിലും സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും. ചെറുതോണി ഇ എം എസ് ഓഡിറ്റോറിയത്തില്‍ നടന്ന ജനകീയ ജൈവപച്ചക്കറി കൃഷി ശില്‍പശാലയിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. വിഷമില്ലാത്ത പച്ചക്കറികള്‍ ഉത്പാദിപ്പിച്ച് കേരളത്തിന്റെ ദേശീയോത്സവമായ തിരുവോണനാളില്‍ ജില്ലയിലെ എല്ലാ ജനങ്ങള്‍ക്കും നല്‍കുന്നതാണ് പദ്ധതി.