Connect with us

International

സൈനികരെ അയക്കുന്ന കാര്യം പരിഗണനയില്‍: പാക്കിസ്ഥാന്‍

Published

|

Last Updated

ഇസ്‌ലാമാബാദ്: യമനിനെ സഹായിക്കാന്‍ സൈന്യത്തെ അയക്കണമെന്ന സഊദി അറേബ്യയുടെ അഭ്യര്‍ഥന പരിഗണിക്കുകയാണെന്ന് പാക്കിസ്ഥാന്‍. വിദേശാകാര്യ മന്താലയം വ്യക്തമാക്കിയതാണ് ഇക്കാര്യം. സഊദി അറേബ്യയുമായി ഈ വിഷത്തെ കുറിച്ചു ബന്ധപ്പെട്ടിരുന്നുവെന്നും കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും വക്താവ് തസ്‌നീം അസ്‌ലം പറഞ്ഞു. യമനിലെ ഹൂത്തികള്‍ക്കെതിരെ സഊദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം വ്യോമാക്രമണം നടത്തിയിരുന്നു. തങ്ങളോടൊപ്പം പോരാട്ടത്തില്‍ പങ്കെടുക്കാന്‍ ഈജിപ്ത്, ജോര്‍ദാന്‍, സുഡാന്‍, പാക്കിസ്ഥാന്‍ രാജ്യങ്ങള്‍ സന്നദ്ധമായിട്ടുണ്ടെന്ന് നേതാക്കളെ ഉദ്ദരിച്ച് അല്‍അറേബ്യ ടി വി റിപ്പോര്‍ട്ട് ചെയ്തു.

---- facebook comment plugin here -----

Latest